10 November, 2023 02:53:22 PM
മണ്ണെടുക്കുന്നതിനെതിരായ ജനകീയ പ്രതിഷേധം നയിച്ച മാവേലിക്കര എംഎൽഎക്ക് മർദനമേറ്റു
മാവേലിക്കര: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലയിൽ നിന്ന് മണ്ണെടുക്കുന്നതിനെതിരായ ജനകീയ പ്രതിഷേധം നയിച്ച മാവേലിക്കര എം എൽ എ, എം എസ് അരുൺകുമാറിന് മർദ്ദനം. കെ പി റോഡ് ഉപരോധിക്കുന്നതിനിടെയാണ് എം എൽ എയ്ക്ക് മർദ്ദനമേറ്റത്. അതേസമയം, സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്ന് രാവിലെ മുതൽ തുടങ്ങിയ മണ്ണെടുക്കലിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു