19 September, 2021 11:14:14 AM


മത്സരഓട്ടം: കോട്ടയത്ത് അഞ്ച് ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; 535 കേസ്



കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ മത്സരഓട്ടം നടത്തിയ അഞ്ച് ഇരുചക്ര വാഹനങ്ങല്‍ പിടിച്ചെടുത്തു. 4105 ഇരുചക്രവാഹനങ്ങള്‍ പരിശോധിക്കുകയും മറ്റു നിയമ ലംഘനങ്ങള്‍ നടത്തിയതിന് 535 ട്രാഫിക്‌ പെറ്റികേസുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്തുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ അറിയിച്ചു. 

ലഹരിസംഘങ്ങളെ നിയന്ത്രിക്കാന്‍ പരിശോധന

സാമൂഹ്യവിരുദ്ധരെയും ലഹരിസംഘങ്ങളെയും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, നാല്പാത്തിമല, അമലഗിരി ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തി. പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ അറിയിച്ചു.



Share this News Now:
  • Google+
Like(s): 5.4K