15 September, 2026 12:21:13 PM
നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിലാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസാണ് കേസെടുത്തത്. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ജുവിന്റെയും മകള്‍ അദ്വികയുടെ ശരീരത്തില്‍ നിന്നാണ് ഒരു വര്‍ഷത്തിന് ശേഷം സൂചി കണ്ടെത്തിയത്.
2025 ജൂണ്‍ 24നാണ് അഞ്ജു അദ്വികയെ പ്രസവിച്ചത്. കുട്ടിയ്ക്ക് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാം ദിവസം എന്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്. ഇവിടെ നിന്നാണ് കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജനിച്ചു ഒരു വര്‍ഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വരിയെല്ലിന് സമീപം സൂചി കണ്ടെത്തുന്നതും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതും.
പോലീസിന്റെ അന്വേഷണത്തിന് പുറമെ ബാലാവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. പോലീസിനോടും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസിന്റെ ക്രിമിനല്‍ അന്വേഷണത്തിന് പുറമെ ബാലാവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. പോലീസിനോടും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.





