04 October, 2021 01:25:14 PM


കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു; അവസാനം വരെ പോരാടും - ചെന്നിത്തല



ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താനെന്ന് രമേശ് ചെന്നിത്തല എംഎൽഎ. മുഖ്യമന്ത്രി ആയില്ലെന്ന് വെച്ച് ആ ശ്രമം നിർത്തില്ല. അവസാനം വരെ പോരാടുമെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് താജുൽ ഉലമ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മെറിറ്റ് അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് അത് അവസാനിപ്പിക്കില്ല. ഒരു ദിവസം അതു നേടും എന്നതാണു നിശ്ചയദാർഢ്യം. ഇതുപോലെ എല്ലാവരും സ്വപ്നം കാണണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളെ പ്രചോദിപിക്കാൻ ഫലിത രൂപത്തിൽ പറഞ്ഞതെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. സമ്മേളനത്തിന് എത്തുമ്പോൾ ഒരു പുരോഹിതൻ പ്രചോദനാത്മകമായി പ്രസംഗിക്കുകയായിരുന്നു. അതിന്റെ ചുവടുപിടിച്ച് താനും സംസാരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K