08 November, 2021 10:26:55 PM


ആലപ്പുഴയിൽ വൻ ലഹരിമരുന്ന് വേട്ട: ഏഴ് യുവാക്കൾ ഹരിപ്പാട് റിസോർട്ടിൽ നിന്നും പിടിയിൽ



ഹരിപ്പാട് : ആലപ്പുഴയിൽ വൻ ലഹരിമരുന്ന് വേട്ട. സിന്തറ്റിക് ഡ്രഗ്ഗ്  ഇനത്തിൽപ്പെട്ട  മയക്കുമരുന്നായ  മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (MDMA) യുമായി ഏഴു  യുവാക്കളെ ഹരിപ്പാട് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. മാരകശേഷിയുള്ള മയക്കുമരുന്നായ 50 ഗ്രാം എം ഡി എം എ യാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.


ക്രിസ്റ്റൽ രൂപത്തിലുള്ള  മയക്കുമരുന്നുമായി മുതുകുളം അപ്സരസിൽ പ്രദീപിന്റെ മകൻ പ്രണവ് (24), കൃഷ്ണപുരം തേജസിൽ എബ്രഹാമിന്റെ മകൻ സജിൻ (25), ചേപ്പാട് തട്ടശേരിൽ കൃഷ്ണകുമാറിന്റെ മകൻ ശ്രാവൺ (23), മുതുകുളം ഓയുനിവാസിൽ ഓമനക്കുട്ടന്റെ മകൻ -  അക്ഷയ (24), ആറാട്ടുപുഴ ഉച്ചരിചിറയിൽ ടെൻസിങ്ങിന്റെ മകൻ സച്ചിൻ (23), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻ മഠത്തിൽ രാജേഷിന്റെ മകൻ രഘുരാമൻ  (24)  എന്നിവരാണ് പിടിയിലായത്.


ജില്ലയിൽ ലഹരിയുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയായിരുന്നു.  യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച്  അന്യസംസ്ഥാനങ്ങളിൽ  നിന്നും സിന്തറ്റിക്  മയക്കുമരുന്നിനത്തിൽ പെട്ട  MDMA, LSD തുടങ്ങിയവ      എത്തുന്നതായി ആലപ്പുഴ ജില്ലാപോലീസ് മേധാവി ജി ജെയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ  നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം ആർ ബിനുകുമാറിൻ്റെ നേതൃത്വത്തിലുള്ള ഡാൻസഫ് ടീമും ഹരിപ്പാട്  സി ഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിളാണ് ഇവർ കുടുങ്ങിയത്.


കാറിൽ കൊണ്ട് വന്ന് ഹരിപ്പാട് ഡാണാപ്പടിക്കടുത്തുള്ള മംഗല്യ റിസോർട്ടിൽ റും  എടുത്ത് വിൽപ്പന നടത്തികൊണ്ടിരിക്കയായിരുന്നു ഇവർ.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ  ബാഗ്ളുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രത്യേക മയക്കുമരുന്ന് ലോബിയിൽ നിന്നാണ് എംഡിഎംഎ വാങ്ങുന്നതെന്ന
വിവരം കിട്ടി. ഗ്രാമിന് മുവായിരം  രൂപ മുതൽ അയ്യായിരം വരെ വിലയ്ക്കാണ് വിൽക്കുന്നത് എന്നും ഇവർ പോലീസിനോട് പറഞ്ഞു.


മാസത്തിൽ രണ്ടു മൂന്നു തവണ ബാംഗ്ളൂരിൽ പോയി എം ഡി എം എയും ഗഞ്ചാവും നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. ജില്ലാ ആൻ്റി നർക്കോട്ടിക് ടീം ഇവരെ നിരന്തരം നിരിക്ഷിച്ചു വരികയായിരുന്നു. കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് ഗഞ്ചാവ് കച്ചവടം മാറ്റി എം ഡി എം എയുടെ കച്ചവടം നടത്തുന്നതെന്ന് പ്രതികൾ പറഞ്ഞു . ഇവരുടെ കൈയ്യിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങുന്നവരെ നിരിക്ഷിക്കുവാനും പിടികുടുന്നതിനുള്ള നടപടി സ്വികരിക്കാനും ജില്ലാ പോലീസ് മേധാവി ഡാൻസഫ്  ടീമിന്  നിർദ്ദേശം നൽകി .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K