09 November, 2021 04:38:04 PM


കോവിഡ് ബാധിച്ചു മരിച്ച യുവാവിന്‍റെ ഭാര്യയും മകനും വിഷം കഴിച്ച് മരിച്ച നിലയില്‍



ചെങ്ങന്നൂർ: കോവിഡ് ബാധിച്ചു മരിച്ച യുവാവിന്‍റെ ഭാര്യയും മകനും വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയില്‍. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (5 മാസം) എന്നിവരാണു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാ വിളവിൽ വീട്ടിൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K