19 December, 2021 01:43:19 PM


എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ



ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി പ്ര​സാ​ദ്, വെ​ണ്‍​മ​ണി സ്വ​ദേ​ശി കൊ​ച്ചു​കു​ട്ട​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബിജെപി പശ്ചാത്തലമുള്ള ഇ​വ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​ര​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

പ്ര​സാ​ദാ​ണ് കൊ​ല​യാ​ളി സം​ഘ​ത്തി​ന് വാ​ഹ​നം സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റാ​ണ് കൊ​ല​യാ​ളി സം​ഘം ഉ​പ​യോ​ഗി​ച്ച​ത്. തീ​ർ​ഥാ​ട​ന​യാ​ത്ര​യ്ക്ക് എ​ന്ന് പ​റ​ഞ്ഞാ​ണ് കാ​ർ എ​ടു​ത്ത​ത്. വാ​ഹ​നം കൊ​ല​യാ​ളി​ക​ൾ​ക്ക് എ​ത്തി​ച്ച് ന​ൽ​കി​യ​ത് കൊ​ച്ചു​കു​ട്ട​നാ​ണ്. ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​വ​ർ​ക്ക് കൊ​ല​യാ​ളി സം​ഘ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K