28 December, 2021 08:43:21 AM


മദ്യം വാങ്ങാന്‍ പണം കൊടുത്തില്ല; യുവതിയുടെ മൂക്ക് ചെത്തിയ യുവാവ് അറസ്റ്റിൽ



ഭോപ്പാല്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അക്രമം കാട്ടിയ ലവ് കുഷ് പട്ടേല്‍ എന്ന 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.


കഴിഞ്ഞ രണ്ട് വര്‍ഷമായി സോനുവിനൊപ്പമാണ് ലവ് കുഷ് പട്ടേല്‍ താമസിച്ചു വരുന്നത്. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി പട്ടേല്‍ 200 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സോനുവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K