23 January, 2022 01:39:04 PM


ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്ന് ന​ട​ന്‍ ദി​ലീ​പ്



കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ത​ന്‍റെ കൈ​യി​ല്‍ നി​ന്നും വാ​ങ്ങി​യെ​ടു​ത്തെ​ന്ന് ന​ട​ന്‍ ദി​ലീ​പ്. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ന​ട​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ താ​ന്‍ അ​റ​സ്റ്റി​ലാ​​യി ജ​യി​ലി​ല്‍ കി​ട​ന്ന​പ്പോ​ള്‍ ബാ​ല​ച​ന്ദ്ര​കു​മാ​റും ത​ന്നെ കാ​ണാ​ന്‍ എ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​വു​മാ​യി മു​ന്‍പ​രി​ച​യ​മു​ണ്ട്. ജാ​മ്യം ല​ഭി​ച്ച്‌ പു​റ​ത്തി​റ​ങ്ങി ഒ​രു മാ​സ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം വീ​ണ്ടും കാ​ണാ​ന്‍ വ​ന്നു. ത​ന്‍റെ ഭാ​ര്യ​യ്ക്ക് പ​രി​ച​യ​മു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ്പി​നെ ഇ​ട​പെ​ടു​ത്തി​യാ​ണ് ജാ​മ്യം ത​ര​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ്ര​തി​ഫ​ല​മാ​യി പ​ണം ന​ല്‍​ക​ണ​മെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞു.

ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഭീ​ഷ​ണി​യാ​യി. ജാ​മ്യം റ​ദ്ദാ​ക്കി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി. പ​ല​പ്പോ​ഴാ​യി 10 ല​ക്ഷം രൂ​പ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ കൈ​പ്പ​റ്റി. ഇ​താ​ണ് ശ​ത്രു​ത​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ദി​ലീ​പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തും ബ​ന്ധം മോ​ശ​മാ​ക്കി​യെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ വാ​ദം. താ​നും ബാ​ല​ച​ന്ദ്ര​കു​മാ​റു​മാ​യു​ള്ള ഫോ​ണ്‍ ചാ​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്ത​താ​യും ദി​ലീ​പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K