13 February, 2022 08:53:51 PM


മുല്ലയ്ക്കലില്‍ ജ്വല്ലറിക്ക് തീപിടിച്ചു; പണവും ആഭരണങ്ങളും കത്തിനശിച്ചുആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കലില്‍ ജ്വല്ലറിക്ക് തീപിടിച്ചു. സൗപര്‍ണിക ജ്വല്ലറിയുടെ രണ്ടു കടമുറികള്‍ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു തീ പടര്‍ന്നത്. കടയില്‍ സ്വര്‍ണം ഉരുക്കുന്ന ഗ്യാസ് ഉണ്ടായിരുന്നു കൂടാതെ കടമുറിയോട് ചേര്‍ന്ന് വീടും ഉണ്ടായിരുന്നു. അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. തീ പിടിച്ചതിന് അടുത്തുള്ള കടമുറികളില്‍ പാചകവാതക സിലണ്ടറുകളും ഉണ്ടായിരുന്നു.  തീ പടര്‍ന്ന കടയില്‍ സ്വര്‍ണം,വെള്ളി ആഭരണങ്ങളും പണവും ഉണ്ടായിരുന്നു ഇവയെല്ലാം പൂര്‍ണമായും കത്തി നശിച്ചു. 


Share this News Now:
  • Google+
Like(s): 5.4K