19 February, 2022 10:49:22 AM


രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി: ആലപ്പുഴയില് ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ 13 മുതല്‍ 17 വരെ പ്രതികളായ സുധീര്‍, അര്‍ഷാദ് നവാസ്, അലി മുഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് എന്നിവര്‍ നല്‍കിയ ജാമ്യപേക്ഷയാണ് ജസ്റ്റിസ് പി. ഗോപിനാഥ് തള്ളിയത്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.


Share this News Now:
  • Google+
Like(s): 1.1K