24 February, 2022 10:51:02 AM


ഡോ.രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടർ; പത്ത് ജില്ലകളിൽ വനിത കലക്ടർമാർ



ആലപ്പുഴ: എ.അലക്സാണ്ടർ വിരമിച്ച ഒഴിവിൽ ആലപ്പുഴ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടർ  ഡോ.രേണുരാജിനെ നിയമിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം സ്വദേശിനിയും കെഎസ്ആർടിസി മുൻ ഉദ്യോഗസ്ഥൻ എം.കെ.രാജകുമാരൻ നായരുടെയും വി.എൻ. ലതയുടെയും മകളുമാണ്. 

2015 ൽ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി. തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനം അനുഷ്ടിച്ചു. രേണുരാജിൻ്റെ നിയമനത്തോടെ സംസ്ഥാനത്ത് 10 ജില്ലകളിൽ വനിത കലക്ടർമാരായി.ഇത് റെക്കോർഡാണ്. 

വനിത കലക്ടർമാർ ഇവർ 

തിരുവനന്തപുരം - നവ്ജ്യോത് ഖോസ
കൊല്ലം - അഫ്സാന പർവീൺ
പത്തനംതിട്ട - ഡോ.ദിവ്യ എസ്.അയ്യർ
ആലപ്പുഴ - ഡോ.രേണുരാജ്
കോട്ടയം - ഡോ.പി.കെ.ജയശ്രീ
ഇടുക്കി - ഷീബ ജോർജ്
തൃശൂർ - ഹരിത വി.കുമാർ
പാലക്കാട് - മൃൺമയി ജോഷി
വയനാട് - എം.ഗീത
കാസർകോട് - ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്


Share this News Now:
  • Google+
Like(s): 2.6K