31 March, 2022 08:28:10 PM


24 വർഷമായി ഒളിവിൽ കഴിഞ്ഞ കൊച്ചി സ്വദേശി മോഷ്ടാവ് മാവേലിക്കരയില്‍ അറസ്റ്റിൽ



മാവേലിക്കര 1998 നവംബറിൽ രാത്രി മാവേലിക്കര കൊച്ചിക്കൽ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടന്ന കൊച്ചി കുമ്പളം മാടവന  പുളിക്കത്തറയിൽ സുനിൽ (45)   മാവേലിക്കര പോലീസിന്‍റെ പിടിയിൽ.  21 വയസിൽ കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാൾ എറണാകുളം ആലപ്പുഴ ജില്ലകളിൽ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നു.


പിന്നീട് കോടതിയിൽ നിന്നും ജാമ്യം നേടി ഒളിവിൽ പോയി. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പനങ്ങാട് ഭാഗത്ത് വച്ച് ഇയാളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു



Share this News Now:
  • Google+
Like(s): 4.8K