01 April, 2022 11:43:12 AM


ആലപ്പുഴ പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുട മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ



ആലപ്പുഴ: കാണാതായ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസാണ് മരിച്ചത്. 50 വയസായിരുന്നു. ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്നു  അന്വേഷണം നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K