24 April, 2022 08:05:32 AM


ജമ്മു - കശ്മീർ യാത്ര ഇനി എളുപ്പമാകും; ബ​നി​ഹാ​ൾ - കാ​സി​ഗു​ണ്ട് തു​ര​ങ്ക​പാ​ത ഇന്നു തുറക്കും



ശ്രീ​ന​ഗ​ർ: ജ​മ്മു​വി​ൽ നി​ന്ന് ക​ശ്മീ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന ബ​നി​ഹാ​ൾ- കാ​സി​ഗു​ണ്ട് തു​ര​ങ്ക​പാ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു തു​റ​ന്നു​കൊ​ടു​ക്കും. ദേ​ശീ​യ പ​ഞ്ചാ​യ​ത്തി​രാ​ജ് ദി​നാ​ഘോ​ഷ​ത്തി​നാ​യി ഇ​ന്നു ജ​മ്മു ക​ശ്മീ​രി​ലെ സാം​ബ​യി​ലെ​ത്തു​മ്പോ​ഴാ​ണ് ക​ശ്മീ​ർ താ​ഴ്‌​വ​ര​യു​ടെ വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. സം​സ്ഥാ​ന​ത്ത് 20000 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്ക​മി​ടും. 

ബ​നി​ഹാ​ൾ - കാ​സി​ഗു​ണ്ട് തു​ര​ങ്ക​പാ​തയുടെ പ്രത്യേകതകൾ 

>  8.45 കി​ലോ​മീ​റ്റ​ർ ദൂ​രം. ബ​നി​ഹാ​ളി​നും കാ​സി​ഗു​ണ്ടി​നു​മി​ട​യി​ൽ കു​റ​യ്ക്കു​ന്ന​ത് 16 കി​ലോ​മീ​റ്റ​ർ. യാ​ത്രാ സ​മ​യ​ത്തി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ ലാ​ഭം.

>  3100 കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് ര​ണ്ടു തു​ര​ങ്ക​ങ്ങ​ൾ. 500 മീ​റ്റ​ർ ഇ​ട​വി​ട്ട് ഇ​രു​തു​ര​ങ്ക​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു.

>  ഏ​തു കാ​ലാ​വ​സ്ഥ​യി​ലും ജ​മ്മു​വി​നും ക​ശ്മീ​രി​നു​മി​ട​യി​ൽ യാ​ത്ര സാ​ധ്യ​മാ​കും. ഇ​തു​വ​രെ ശൈ​ത്യ​കാ​ല​ത്ത് മ​ഞ്ഞു​വീ​ഴ്ച​യും മ​ഴ​ക്കാ​ല​ത്തു മ​ണ്ണി​ടി​ച്ചി​ലും മൂ​ലം യാ​ത്ര ത​ട​സ​പ്പെ​ട്ടി​രു​ന്നു.

>  സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 5,800 അ​ടി ഉ​യ​ര​ത്തി​ലാ​ണു തു​ര​ങ്ക​ങ്ങ​ൾ. ജ​വ​ഹ​ർ തു​ര​ങ്കം, ശെ​യ്ത്താ​ൻ ന​ള്ള വ​ഴി​യു​ള്ള യാ​ത്ര​യെ​ന്ന പേ​ടി​സ്വ​പ്ന​ത്തി​ന് അ​ന്ത്യം. ക​ടു​ത്ത മ​ഞ്ഞു​വീ​ഴ്ച മൂ​ലം ഈ ​ഭാ​ഗ​ത്ത് പ​ല​പ്പോ​ഴും റോ​ഡ് അ​ട​ച്ചി​ടേ​ണ്ടി​വ​രാ​റു​ണ്ട്. കു​പ്പി​ക്ക​ഴു​ത്തു​പോ​ലു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വ്.

>  ഓ​സ്ട്രേ​ലി​യ​ൻ തു​ര​ങ്ക നി​ർ​മാ​ണ മാ​തൃ​ക​യി​ലാ​ണ് ബ​നി​ഹാ​ൾ- കാ​സി​ഗു​ണ്ട് തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം. 126 ജെ​റ്റ് ഫാ​നു​ക​ളാ​ണു തു​ര​ങ്ക​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റും ശു​ദ്ധ​വാ​യു ഉ​റ​പ്പ്.

>  234 സി​സി​ടി​വി ക്യാ​മ​റ​ക​ൾ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു.

>  നി​ർ​മാ​ണം, പ്ര​വ​ർ​ത്ത​നം, കൈ​മാ​റ്റം അ​ഥ​വാ ബി​ഒ​ടി മാ​തൃ​ക​യി​ലാ​ണു തു​ര​ങ്ക​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം. പൊ​തു​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണു പൂ​ർ​ത്തീ​ക​രി​ച്ച​ത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K