09 May, 2022 09:52:22 PM


'ഹനുമാൻ കണ്ണനെ' കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി



വൈക്കം : കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ വൈക്കം  ടി.വി.പുരം മൂത്തേടത്ത് കാവ് ഭാഗത്ത് മോഴിക്കോട് അമ്പലത്തിന് സമീപം പുന്നമറ്റത്തിൽ ഹനുമാൻ കണ്ണൻ  എന്ന കണ്ണനെ (31) കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് കണ്ണനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. 

വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച, കൊലപാതകശ്രമം, സംഘം ചേർന്ന് അതിക്രമിച്ചുകയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങിയ കേസ്സുകളിൽ ഇയാൾ പ്രതിയാണ്. 2021 ഡിസംബറിൽ കട്ടമട ഭാഗത്ത് പക്ഷിപ്പനിയോടനുബന്ധിച്ച് രാത്രി ഡ്യൂട്ടിക്കെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അഗ്നിരക്ഷാസേനയുടെ വാഹനം തല്ലിത്തകർക്കുകയും ചെയ്ത കേസ്സിലും ഇയാൾ പ്രതിയാണ്. 



Share this News Now:
  • Google+
Like(s): 5.7K