12 May, 2022 08:27:50 AM


മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം; അഗ്നിബാധ മുകൾനിലയിലെ ഗോഡൗണിൽ



മാവേലിക്കര: മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിനാണ്  തീ പിടിച്ചത്. മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K