12 May, 2022 01:03:46 PM


അന്തേവാസികളെ മർദ്ദിച്ച സംഭവം; അഗതിമന്ദിരം പൂട്ടാൻ കലക്ടറുടെ ഉത്തരവ്



ആലപ്പുഴ: ഹരിപ്പാട് വിശ്വദർശന ചാരിറ്റബിൾ ട്രസ്റ്റിലെ അഗതിമന്ദിരത്തിൽ അന്തേവാസികളെ മർദ്ദിച്ച സംഭവത്തിൽ അഗതി മന്ദിരം പൂട്ടാൻ ആലപ്പുഴ ജില്ല  കലക്ടർ ഡോ. രേണു രാജ് ഉത്തരവിട്ടു. അന്തേവാസികളായ 11 പേരെ സാമൂഹിക നീതി വകുപ്പിന്‍റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാനും ഉത്തരവായി.

നടത്തിപ്പുകാരനായ കായംകുളം വേരുവള്ളി ഭാഗം പുളിവേലിൽ പുത്തൻവീട്ടിൽ സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയ്ക്കെത്തിയ ഡോക്ടർ ഇവരുടെ കാലിലെ മുറിവ് കണ്ട് സംശയം തോന്നി ആശാപ്രവർത്തകരെ  അറിയിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K