12 May, 2022 11:28:42 PM


ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിൽ നഴ്സസ് ദിനാചരണം; നഴ്സുമാരെ ആദരിച്ചു



ആലപ്പുഴ : അന്താരാഷ്ട്ര നഴ്സസ് ദിനാചരണേത്തോടനുബന്ധിച്ച് സഹൃദയ ഹോസ്പിറ്റൽ സംഘടിപ്പിച്ച ആഘോഷങ്ങൾ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. സഹൃദയ  ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ ആന്റണി, ഫിസിഷ്യൻ ഡോക്ടർ ഗോവിന്ദ് എസ് എന്നിവർ ആശംസകൾ അറിയിച്ചു. റിട്ടേർഡ് നഴ്സുമാരെയും സീനിയർ നേഴ്സ് സ്റ്റാഫിനെയും ആദരിച്ചു. നൈറ്റിംഗേൽ അവാർഡും മറ്റ് സമ്മാനങ്ങളും നൽകി. തുടർന്ന് വിവിധ കലാപരിപാടികളും നഴ്സസ് ഡേയുടെ വീഡിയോ അവതരണവും നടന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K