02 June, 2022 04:34:22 PM


ചേര്‍ത്തലയിലെ നവവധുവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്: ഭര്‍ത്താവ് അറസ്റ്റിൽ



ആലപ്പുഴ : ചേര്‍ത്തലയിലെ നവവധുവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് അപ്പുക്കുട്ടന്‍ അറസ്റ്റില്‍. കഴിഞ്ഞമാസം 26 നാണ് ഹെന മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസാണ്  കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. തുടര്‍ന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവേ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച്‌ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

കുടുംബ പ്രശ്ങ്ങളാണ്
കൊലപാതകത്തിന് കാരണം. കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍തൃ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം 26നാണ് കാളികുളത്തെ വീട്ടില്‍ ഹെനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറുമാസം മുൻപാണ്  ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K