05 June, 2022 01:08:56 PM


പരിസ്ഥിതി ദിനാചരണത്തെച്ചൊല്ലി അരൂരിൽ സി പി എം- സി പി ഐ സംഘർഷം



ആലപ്പുഴ : പരിസ്ഥിതി ദിനാചരണത്തെച്ചൊല്ലി അരൂരിൽ സി പി എം-സി പി ഐ സംഘർഷം. സി പി ഐ നേതാക്കളായ രണ്ടുപേർ പരിക്കുകളോടെ ആശുപത്രിയിൽ. അരൂർ പഞ്ചായത്തിലെ  ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുൻവശം രാവിലെ ഒമ്പത് മണിക്കാണ് സംഭവം.

ഇവിടെ വൃക്ഷത്തൈ നട്ട് ഉദ്യാനം ഒരുക്കുന്ന പരിപാടി എ ഐ എസ് എഫ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെന്ന് പറയുന്നു. എന്നാൽ ഇവിടെ
അരൂർ എം എൽ എ ദലീമ ഉദ്ഘാടനം ചെയ്യുന്ന വൃക്ഷതൈ നടൽ പരിപാടി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് സി പി ഐക്കാരെ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. സ്കൂൾ തുറപ്പിനോടനുബന്ധിച്ച് ഇവിടെ എ ഐ എസ് എഫ്-എസ് എഫ് ഐ സംഘർഷം നിലനിന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K