11 June, 2022 02:53:18 PM


കുട്ടനാട്ടിൽ ഹൗ​സ്ബോ‌​ട്ട് മു​ങ്ങി ജീ​വ​ന​ക്കാ​ര​ന്‍ മരിച്ചു; മൃ​ത​ദേഹം ബോട്ടിൽ കുടുങ്ങിയ നിലയിൽ

 

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ഹൗ​സ്ബോ‌​ട്ട് മു​ങ്ങി ജീ​വ​ന​ക്കാ​ര​ന്‍ മരിച്ചു. പ​ള്ളാ​തു​രു​ത്തി സ്വ​ദേ​ശി പ്ര​സ​ന്ന​നാ​ണ് മ​രി​ച്ച​ത്. മു​ങ്ങി​യ ബോ​ട്ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു പ്ര​സ​ന്ന​ന്‍റെ മൃ​ത​ദേ​ഹം. കാ​ർ​ത്തി​ക എ​ന്ന ഹൗ​സ് ബോ​ട്ടാ​ണ് ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ ക​ന്നി​ട്ട ജെ​ട്ടി​ക്ക് സ​മീ​പം മു​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​മാ​യി യാ​ത്ര തി​രി​ച്ച ബോ​ട്ട് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യ്ക്കാ​ണ് ജെ​ട്ടി​യി​ലെ​ത്തി​യ​ത്. 

യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​തി​നു​പി​ന്നാ​ലെ ബോ​ട്ട് ഭാ​ഗി​ക​മാ​യി മു​ങ്ങി​യി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജ് എ​ടു​ക്കാ​നാ​യി ഭാ​ഗി​ക​മാ​യി മു​ങ്ങി​യ ബോ​ട്ടി​ൽ പ്രസന്നൻ ക​യ​റി​യ​തി​നു പി​ന്നാ​ലെ ബോ​ട്ട് പൂ​ർ​ണ​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K