11 June, 2022 04:55:27 PM


അമിതവേഗത്തിലെത്തിയ ബസ് തട്ടി കാർ മൂന്നു തവണ കരണം മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു



കോട്ടയം: കോട്ടയത്ത് വടവാതൂരിൽ അമിത വേഗത്തിൽ സഞ്ചരിച്ച സ്വകാര്യ ബസ് കാറിൽ തട്ടി. കാർ മൂന്നു തവണ കരണം മറിഞ്ഞു മതിലിൽ തട്ടി നിന്നു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. കെ കെ റോഡിൽ കോട്ടയത്തുനിന്നും നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് എന്ന സ്വകാര്യ ബസ് കാറിനെ മറികടക്കുന്നതിനിടെ മുൻഭാഗം കാറിൻ്റെ സൈഡിൽ തട്ടുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ കാർ കരുണം മറിഞ്ഞ് മതിലിൽ ഇടിച്ചു നിന്നു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K