11 June, 2022 05:09:16 PM


തലയോലപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒഴിവായത് വന്‍ദുരന്തം



വൈക്കം: തലയോലപ്പറമ്പിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാർ ഓടിച്ചിരുന്ന ബ്രഹ്മമംഗലം സ്വദേശി ചാക്കോ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നീർപ്പാറ – ബ്രഹ്മമംഗലം റോഡിൽ രാജൻ കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. കാർ കത്തുമ്പോൾ അതു വഴി എത്തിയ ഡി വൈ എഫ് ഐ തലയോലപറമ്പ് ബ്ലോക്ക് പ്രസിഡന്റ് ജിതിൻ ബോസ്, മേഖല സെക്രട്ടറി ശരൺകാന്ത് എന്നിവർ സമീപത്തെ വീട്ടിലെ കൃഷിയ്ക്ക് നനയ്ക്കുന്ന ഹോസെടുത്ത് വെള്ളമൊഴിച്ചു തീ അണച്ചു പരിഭ്രാന്തി അകറ്റി. കടുത്തുരുത്തി, വൈക്കം ഫയർഫോഴ്സും തലയോലപറമ്പ് പോലിസും സ്ഥലത്തെത്തി. കാറിന്റ ഇന്ധനം ചോർന്നതിനെ തുടർന്നാണ് കാറിന് തീ പിടിച്ചതെന്നാണ് കരുതപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K