13 June, 2022 01:45:28 AM


പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ എ​സ്‌​ഐ​യെ ബൈ​ക്കി​ൽ പിന്തുടർന്ന് വ​ടി​വാ​ളി​ന് വെ​ട്ടി; പ്ര​തി പി​ടി​യി​ൽ



ആ​ല​പ്പു​ഴ: പെ​ട്രോ​ളിം​ഗി​നി​ടെ എ​സ്‌​ഐ​യ്ക്ക് വെ​ട്ടേ​റ്റു. നൂ​റ​നാ​ടാ​ണ് സം​ഭ​വം. എ​സ്‌​ഐ വി.​ആ​ര്‍. അ​രു​ണ്‍ കു​മാ​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൈ​യ്ക്കും ചൂ​ണ്ടു​വി​ര​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണ്‍​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നൂ​റ​നാ​ട് സ്വ​ദേ​ശി സു​ഗ​ത​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്നലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന പേ​രി​ൽ സു​ഗ​ത​നെ​തി​രെ ഇ​ന്ന് ഉ​ച്ച​യ്ക്ക് സ്റ്റേ​ഷ​നി​ൽ പ​രാ​തി വ​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് സു​ഗ​ത​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് വൈ​കി​ട്ട് പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ എ​സ്‌​ഐ​യെ സു​ഗ​ത​ൻ ബൈ​ക്കി​ൽ വ​ന്ന് വ​ടി​വാ​ളി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം.

 



Share this News Now:
  • Mail
Like(s): 5.5K