14 June, 2022 08:52:54 PM


കോട്ടയത്ത് സിപിഎം പ്രവർത്തകർ തകർത്ത കോൺഗ്രസ് സ്മാരകം വി ഡി സതീശൻ സന്ദർശിച്ചു



കോട്ടയം: കുമാരനല്ലൂരിൽ  സിപിഎം പ്രവർത്തകർ തകർത്ത കോൺഗ്രസ് സ്മാരകം പ്രതിപക്ഷനേതാവ് വി ഡി സതീശൻ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് കോൺഗ്രസ് സ്മാരകം  സന്ദർശിക്കവെ  ഡിവൈഎഫ്ഐ പ്രവർത്തകർ  സംഘം ചേർന്ന് സ്മാരകത്തിന് ചുറ്റുംകൂടി പ്രതിപക്ഷ നേതാവിനെതിരെ മുദ്രാവാക്യം വിളിച്ചു.

മുദ്രാവാക്യം വിളിക്കുന്നവരെ പിടിച്ച് മാറ്റാൻ പോലും പോലീസിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസിന്‍റെ സമരം തുടരുമെന്നും, ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്നും  വി ഡി സതീശൻ പ്രതികരിച്ചു.


Share this News Now:
  • Mail
Like(s): 3.7K