16 June, 2022 09:32:06 AM


എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാഫ​ലത്തിന് പി​ന്നാ​ലെ കാ​യം​കു​ള​ത്ത് നി​ന്നും കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

 

ആലപ്പുഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കാ​യം​കു​ള​ത്ത് നി​ന്നും കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ള​ത്ത് നി​ന്നു​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ള്‍ നി​ല​വി​ല്‍ എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ഇ​വ​രെ വി​ട്ട​യ്ക്കും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രമാ​ണ് എ​രു​വ കോ​ട്ട​പ്പു​റ​ത്ത് പ​ടീ​റ്റ​തി​ൽ അ​നി​യു​ടെ മ​ക​ൻ അ​ക്സം, കാ​യം​കു​ളം ക​ളീ​ക്ക​ൽ തെ​ക്ക​തി​ൽ അ​ബ്ദു​ൽ വാ​ഹി​ദി​ന്‍റെ മ​ക​ൻ ലു​ക്ക്മാ​ൻ എ​ന്നി​വ​രെ കാ​ണാ​താ​യ​ത്.

കാ​യം​ക​ളം ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. പ​രീ​ക്ഷ​യി​ൽ ഇ​രു​വ​രും വി​ജ​യി​ച്ചെ​ങ്കി​ലും കി​ട്ടി​യ ഗ്രേ​ഡു​ക​ൾ കു​റ​വാ​യി​രു​ന്നു. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ര​ണ്ടു കു​ട്ടി​ക​ളു​ടേ​യും മാ​താ​പി​താ​ക്ക​ൾ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി പോ​ലീ​സ്, ബ​സ് സ്റ്റാ​ൻ​ഡു​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നും കു​ട്ടി​ക​ളു​ടെ സൈ​ക്കി​ളു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K