18 June, 2022 01:06:27 PM


150 കുപ്പി വിദേശമദ്യവും വാറ്റ് ഉപകരണങ്ങളും 30 ലിറ്റർ കോടയും ചന്ദനമുട്ടിയുമായി യുവതി പിടിയിൽ



ആലപ്പുഴ: അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവതി പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന സജിതയാണ് പിടിയിലായത്. തോപ്പുംപടി മുണ്ടംവേലി സ്വദേശിനിയാണ്. 150 കുപ്പി വിദേശമദ്യവും വാറ്റ് ഉപകരണങ്ങളും 30 ലിറ്റർ കോടയും ചന്ദനമുട്ടിയും പിടിച്ചെടുത്തു. മാരാരിക്കുളം സി ഐ രാജേഷ്, എസ് ഐമാരായ പ്രതാപൻ,ഹരിശങ്കർ  സീനിയർ സി പി ഒ രസ്ന, മഞ്ജുഷ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.



Share this News Now:
  • Mail
Like(s): 5.4K