24 June, 2022 10:53:34 PM


കാണക്കാരി 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന്; വിജ്ഞാപനം ജൂൺ 25ന്


കോട്ടയം : കാണക്കാരി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ (കുറുമുള്ളൂർ) ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന് നടക്കും. വിജ്ഞാപനം ജൂൺ 25ന് നിലവിൽ വരും. നാമനിർദേശ പത്രിക ജൂലൈ രണ്ടു വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ നാലിന് നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ആറാണ്. വോട്ടെണ്ണൽ ജൂലൈ 22ന് രാവിലെ 10 മുതൽ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ യോഗം നടന്നു. തെരഞ്ഞെടുപ്പ് വിഭാഗം
ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അധ്യക്ഷത വഹിച്ചു.


Share this News Now:
  • Mail
Like(s): 2.6K