26 June, 2022 10:10:43 PM


കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾ ആലപ്പുഴയിൽ കടലിൽ മുങ്ങിമരിച്ചു



ആലപ്പുഴ: ചേർത്തല  അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ മരിച്ചു. നാലംഗ സംഘത്തിലെ 2 പേരാണ്  തിരയിൽപ്പെട്ടു മരിച്ചത്. ചങ്ങനാശേരി സ്വദേശി ആകാശ് (25) , എരമല്ലൂർ സ്വദേശി ആനന്ദ് ( 25 ) എന്നിവരാണ് മരിച്ചത് . ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം .

എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ . രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ് . ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . തിരയിൽപെട്ടു യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K