28 January, 2016 11:38:35 PM


സോളാർ കമ്മീഷന് മുന്നിൽ പറഞ്ഞവ സരിത മജിസ്‌ട്രേറ്റിന് മുന്നിൽ പറഞ്ഞിരുന്നതാണെന്നും കേസെടുക്കാതിരുന്നത് ഉമ്മൻ ചാണ്ടിയെ രക്ഷിക്കാനായിരുന്നുവെന്നും പി.സി ജോർജ്.



തൊടുപുഴ : സോളാർ കമ്മീഷന് മുന്നിൽ കഴിഞ്ഞ രണ്ട് ദിവസമായി സരിത പറഞ്ഞ കാര്യങ്ങൾ നേരത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ പറഞ്ഞിരുന്നതാണെന്നും കേസെടുക്കാതിരുന്നത് ഉമ്മൻ ചാണ്ടിയെ രക്ഷിക്കാനായിരുന്നുവെന്നും പി.സി ജോർജ്.  സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടി നീതിന്യായ വ്യവസ്ഥയ്‌ക്കേറ്റ പുഴുക്കുത്താണെന്നും പി.സി ജോർജ് പറഞ്ഞു.


സോളാർ കേസിൽ സരിത വെളിപ്പെടുത്താനുള്ള കാര്യങ്ങൾ തനിക്ക് അറിയാമെന്ന് പി.സി ജോർജ്.  സോളാർ അഴിമതിയിൽ മുസ്ലീം ലീഗ് ഇതുവരെ പ്രതികരിക്കാത്തത് ശരിയല്ല. ലോകത്ത് ആര് വിചാരിച്ചാലും ഇനി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാനാകില്ല. ഒരു ഗതിയും ഇല്ലാതെ രാജിവയ്‌ക്കേണ്ടി വന്ന മാണിയുടെ അവസ്ഥയാണ് ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത്.  പറഞ്ഞു. സുധീരന്റെ ജനരക്ഷാ യാത്ര ഇപ്പോൾ ജനശിക്ഷാ യാത്രയായി മാറിയെന്നും പി.സി ജോർജ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K