12 October, 2026 10:16:00 AM
ചങ്ങനാശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; യുവതിക്കെതിരെ കേസ്

ചങ്ങനാശ്ശേരി: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച സംഭവത്തിൽ യുവതിക്കെതിരെ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു. പുഴവാത് രമണൻ നഗർ ഭാഗത്ത് നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് ഷാഡോ സംഘം കണ്ടെത്തിയത്. 11.10.2026 വൈകിട്ട് 6.30-ഓടെ നടത്തിയ പരിശോധനയിൽ 32 പാക്കറ്റ് കൂൾ ലിപ്പും 300 പാക്കറ്റ് ഹാൻസും ഉൾപ്പെടെ ആകെ 332 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി പനച്ചിക്കാവ് സ്വദേശിനി രമ്യ ആർ. (38) നെതിരെ ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ ബിനിൽ വിജയന്റെ നേതൃത്വത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി പോലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.





