10 October, 2026 01:48:20 PM
പേരൂർ പൂവത്തുംമൂട് കവലയിൽ അപകടകെണിയൊരുക്കി വൻ ഗർത്തം

ഏറ്റുമാനൂർ : പേരൂർ - സംക്രാന്തി റോഡിൽ പൂവത്തുംമൂട് കവലയിൽ നടുറോഡിൽ രൂപപ്പെട്ട ഗർത്തം നാട്ടുകാർക്കും വാഹനയാത്രികർക്കും വൻ ഭീഷണിയാകുന്നു. കനത്ത മഴയിൽ വെള്ളം കെട്ടികിടന്ന് റോഡും കുഴിയും തമ്മിൽ തിരിച്ചറിയാൻ പറ്റാതായതോടെ അപകടങ്ങളും ഇവിടെ പതിവായി. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ ഇതിനോടകം കുഴിയിൽ വീണു മറിഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ആംബുലൻസുകൾ പോകുന്ന സ്ഥിരം വഴിയാണിത്. പൂവത്തുംമൂട് പാലം കടന്ന് വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് ഈ കുഴി കാണാനാവില്ല. സംക്രാന്തി ഭാഗത്തേക്ക് വളവ് തിരിഞ്ഞെത്തുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ കുഴിയിൽ വന്നു ചാടുന്നു. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ഉടനെ റോഡ് നവീകരിക്കുകയോ അറ്റകുറ്റപ്പണി ചെയുകയോ ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പേരൂർ പൗരസമിതി പ്രസിഡന്റ് മോൻസി പേരുമാലിൽ ആവശ്യപ്പെട്ടു.





