23 September, 2019 05:01:52 PM


പാലാരിവട്ടം പാലം അഴിമതി: ഉന്നത രാഷ്ട്രീയ നേതാക്കൾക്കു പങ്കെന്ന് വിജിലൻസ്‌

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിരിക്കുന്നതായി വിജിലൻസ്  ഹൈക്കോടതിയിൽ. പാലം നിർമാണക്കമ്പനി ആർഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിന്‍റെ ഉൾപ്പടെ അറസ്റ്റിലുള്ളവരുടെ ജാമ്യാപേക്ഷ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതിയുടെ മുഖ്യ സൂത്രധാരൻ സുമിത് ഗോയലാണെന്നിരിക്കെ കേസിൽ പങ്കുള്ള പ്രമുഖരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. അതുകൊണ്ടു തന്നെ പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകുന്നത് ജീവനക്കാർ ഉൾപ്പടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് തടസമാകുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K