03 October, 2019 06:09:40 PM


എൻ. എച്ച്. 66 വികസനം: കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു

ദില്ലി: എൻ. എച്ച്. 66 വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ന്യൂഡൽഹിയിൽ  ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ദേശീയപാത അതോറിറ്റി ജനറൽ മാനേജർ അലോക് ദിപാങ്കർ സന്നിഹിതനായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K