11 October, 2019 02:51:58 PM


aaaaaaaaaaaaa

വയോധികനെ കാറിടിച്ച് വീഴ്ത്തിയ ശേഷം കാറുമായി കടന്നുകളഞ്ഞതായി പരാതി

കാണക്കാരി : കാണക്കാരി ആശുപത്രി പടിക്ക് സമീപം വയോധികനെ കാറിടിച്ച് വീഴ്ത്തിയ ശേഷം കാർ ഒതുക്കിഇടാനെന്ന വ്യാജ്യേന കാറെടുത്ത ശേഷം കാറുമായി കടന്ന്കളഞ്ഞതായി പരാതി. കാണക്കാരി പഴയാലിക്കൽ ചന്ദ്രശേഖരൻ നായർ (65) നെയാണ് കാറിടിച്ചത്. ഇദേഹത്തിന്റെ കാലിന് പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഒടിഞ്ഞ കാലിന് ഓപ്പറേഷൻ വേണ്ടിവരുമെന്നാണ് അറിയുന്നത്. ഇന്നലെ (09-10-19) രാവിലെ 6:15-ന് ആണ് സംഭവം.

ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഓട്ടോ വിളിക്കാനായാണ് ഇദ്ദേഹം വഴിയിലേക്ക് പോയത്. അപ്പോൾ ഏറ്റുമാനൂര് നിന്നും കാണക്കാരി ഭാഗത്തേയ്ക്ക് പോയ ഗോൾഡൻ കളർ വാഗണാർ കാർ ഇടിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. വാഹനത്തിന്റ നമ്പർ അറിയില്ല. കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K