21 October, 2019 11:13:45 AM


1

കൊച്ചി: എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം,ബാനർജി റോഡ് ,കടവന്ത്ര ,ഗാന്ധിനഗർ കോളനി ,പനമ്പള്ളി നഗർ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. കലൂർ സബ് സ്റ്റേഷൻ പൂർണ്ണമായും ഓഫ് ചെയ്‌തു.
ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് മുതൽ എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടങ്ങി.രാവിലെ മൂന്നുമണി മുതൽ അതിതീവ്ര മഴയാണ് പെയ്തിറങ്ങുന്നത്.
ദേശീയപാത 47 കളമശേരിയിൽ നിന്നും കുണ്ടന്നൂർ വരെ പല ഭാഗങ്ങളും പുഴയായി മാറിക്കഴിഞ്ഞു,ഇടപ്പള്ളി ടോൾ മുതൽ ചങ്ങമ്പുഴ പാർക്ക് വരേയും ,ഒബ്രോൺ മാൾ വരെയുമുള്ള റോഡും പുഴ സമാനമാണ് .വരുന്ന ആംബുലൻസുകൾ പോലും ഓഫായിപ്പോകുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K