27 October, 2019 12:03:32 AM


ജയില്‍മോചിതനായി ബംഗളുരുവില്‍ എത്തിയ ഡി.കെ ശിവകുമാറിന് വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍


DK Sivakumar


ബംഗളുരു: ജയില്‍ മോചിതനായി ബംഗളുരുവില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് വന്‍ സ്വീകരണം. ബംഗളുരു വിമാനത്താവളം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.കെയ്ക്ക് പൂക്കള്‍ വാരിവിതറിയും 250 കിലോഗ്രാം ഭാരമുള്ള ആപ്പിള്‍ മാലയൊരുക്കിയുമാണ് സ്വീകരണമൊരുക്കിയത്.
തുടര്‍ന്ന് ബംഗളുരുവില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഡി.കെ ശിവകുമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അവരാണ് തന്നെ ശക്തനാക്കിയതെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. ദുര്‍ബലനാകുന്നുവെന്നോ കീഴടങ്ങുന്നുവെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് ഇല്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
വിമാനത്താവളത്തില്‍ നിന്ന് നേരെ കെ.പി.സി.സി ആസ്ഥാനത്തേക്കാണ് ശിവകുമാര്‍ എത്തിയത്. തുടര്‍ന്ന് തന്റെ സ്വാധീനമേഖലകളായ മൈസുരു, രാമനഗര, മാണ്ഡ്യ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ബുധനാഴ്ചയാണ് ഡി.കെ ശിവകുമാറിന് ജാമ്യം ലഭിച്ചത്. ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K