02 November, 2019 11:42:59 AM


മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവർത്തകരുടെ കരിങ്കൊടി

എരുമേലി: മന്ത്രി കടകംപള്ളി സുരേന്ദ്രന് ബി.ജെ.പി പ്രവർത്തകരുടെ കരിങ്കൊടി. ശബരിമല തീർത്ഥാടക ഒരുക്കങ്ങൾ മന്ദഗതിയിലാണന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. രാവിലെ 9.45ന് എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അവലോകന യോഗത്തിന് എത്തിയതായിരുന്നു മന്ത്രി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K