04 November, 2019 08:03:45 PM


കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി അനുമതി


54 mins ago

Maoists, Attappady encounter

പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി അനുമതി. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി പോലീസിന് മുന്നോട്ട് പോകാമെന്ന് പാലക്കാട് സെഷന്‍സ് കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. മൃതദേഹം എപ്പോള്‍ വേണമെങ്കിലും സംസ്‌കരിക്കാം. നടപടിക്രമങ്ങള്‍ പാലിച്ചാണ് പോലീസ് നടപടി എടുത്തിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

ഒരു വനിതയടക്കം നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ മണിവാസകത്തെ മാത്രമാണ് വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റ് രണ്ട് പുരുഷന്‍മാര്‍ കാര്‍ത്തിയും അരവിന്ദുമാണെന്ന നിഗമനത്തിലാണ് പോലീസ്. കൊല്ലപ്പെട്ട വനിതയെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ബന്ധുക്കളും വന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K