25 November, 2019 06:17:31 PM


വാളറയില്‍ ബൈക്ക് ബസിനടിയില്‍ പാഞ്ഞുകയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

വാളറ കോളനിപാലത്തിനു സമീപം ബൈക്ക് ബസ്സിന്റെ അടിയിലേക്ക് പാഞ്ഞുകയറി  ഉണ്ടായ അപകടത്തിൽ  ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരം. ഒരാൾക്ക്  സാരമായ പരിക്ക്.അടിമാലി സ്വദേശികളായ മാളിയേക്കൽ ബെന്നിയുടെ  മകൻ അജിറ്റ് (20) ആണ് മരിച്ചത്. അജിറ്റിന്റെ ഇരട്ട സഹോദരൻ അജിൽസ് (20) മേട്ടിൽ അമീർ (20) എന്നിരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K