26 November, 2019 09:07:12 AM


കൊട്ടിയൂർ നീണ്ടു നോക്കി ടൗണിൽ വൻ തീപിടുത്തം.



കൊട്ടിയൂർ: നീണ്ടു നോക്കി ടൗണിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ യാണ് തീപിടുത്തമുണ്ടായത്. ടൗണിലെ ടിപി സ്റ്റോഴ്സ്, ടിപി ഹാർഡ് വെഴ്സ്,  വാക്കയിൽ സ്റ്റോഴ്സ്, ഗ്രീൻവാലി പച്ചക്കറിക്കട, ഗ്രീൻവാലി മൊബൈൽ ഷോപ്പ് എന്നിവയടങ്ങുന്ന കെട്ടിടമാണ് പൂർണമായും കത്തി നശിച്ചത്.
വാക്കയിൽ ഷീല തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. 35 വർഷത്തോളമായി ടിപി സ്റ്റോഴ്സ് ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. പൂവക്കുളത്ത്  ഷാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിപി സ്റ്റേഷനറിയും, ടി.പി ഹാർഡ് വെഴ്സും. ഇതിൽ ഹാർഡ് വേഴ്സ് വിഭാഗമാണ് പൂർണമായും കത്തി നശിച്ചിട്ടുള്ളത്.
വാക്കയിൽ ജസ്റ്റിന്റെ  ഉടമസ്ഥതയിലുള്ള വാക്കയിൽ സ്റ്റോഴ്സ്,  ലാലു മറ്റപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻവാലി മൊബൈൽ ഷോപ്പ്, ഷാജി മറ്റപള്ളിയുടെ ഗ്രീൻവാലി വെജിറ്റബിൾസ് എന്നിവയാണ് കത്തിനശിച്ചത്. പേരാവൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ വിവരമറിയിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ഫയർഫോഴ്സ് എത്തിയതെന്ന് ആരോപണവും ഉയരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K