26 November, 2019 11:51:54 AM


ശബരിമലയില്‍ നീലിമലയ്ക്ക് സമീപം തീര്‍ത്ഥാടകന്‍ മരിച്ചു.

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

ശബരിമലയില്‍ നീലിമലയ്ക്ക് സമീപം തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്‌നാട് അന്നാനഗര്‍ സ്വദേശിയായ മാതേശ്വരന്‍(29) എന്നയാളാണ് മരിച്ചത്. സന്നിധാനത്തെ ആശുപത്രിയില്‍ രാവിലെ 6.10 ഓടെ എത്തിച്ചപ്പോള്‍ തന്നെ മരിച്ച നിലയില്‍ ആയിരുന്നു. ഹൃദയസ്തംഭനമാണോ മരണകാരണമെന്ന് വ്യക്തമല്ല. മരണകാരണം പോസ്‌മോര്‍ട്ടം കഴിഞ്ഞശേഷമെ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് സന്നിധാനം ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K