01 April, 2016 03:36:52 PM


ട്രെയിനില്‍ നിന്നും വീണ വിദ്യാര്‍ത്ഥിയുടെ കാല്‍ അറ്റു





കൊട്ടാരക്കര: ട്രെയിനില്‍നിന്നും വീണ വിദ്യാര്‍ഥിയുടെ കാല്‍ അറ്റുപോയി. കൊട്ടാരക്കര കിഴക്കേക്കര കെ.കെ. നഗറില്‍ സാജന്‍കോശിയുടെ മകന്‍ സനൂപ്‌ സാജന്‍കോശി(15)യുടെ വലതുകാലാണ്‌ അറ്റുപോയത്‌. കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാവിലെ 8.50-നായിരുന്നു അപകടം. സ്‌റ്റേഷനില്‍ നിന്നും കൊല്ലത്തേക്കു പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പിടികിട്ടാതെ പാളത്തിനും ട്രെയിനുമടിയില്‍ വീഴുകയായിരുന്നു. കരിക്കം കെ.എന്‍.എസ്‌. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K