06 December, 2019 09:31:26 PM


ആർക്കും തൊടാനാകില്ലെന്ന് നിത്യാനന്ദ; പാസ്പോർട്ട് റദ്ദാക്കി ഇന്ത്യ

പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോർട്ടിനായി നിത്യാനന്ദ നൽകിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതൽ കാണാതായ നിത്യാനന്ദയെ പിടികൂടാൻ ശ്രമങ്ങൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു.


നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങൾ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പൊലീസിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാൻ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു നിർദേശം നൽകി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാർ പ്രതികരിച്ചു.


ആർക്കും എന്നെ തൊടാനാകില്ല: വിഡിയോയിൽ നിത്യാനന്ദ കോടതിക്കെതിരായ നിത്യാനന്ദയുടെ വിഡിയോയും പുറത്തുവന്നു. ആര്‍ക്കും തന്നെ തൊടാനാകില്ലെന്നാണു വിഡിയോയിൽ നിത്യാനന്ദയുടെ വാദം. ഒരു കോടതിക്കും തനിക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ആൾദൈവം വാദിക്കുന്നു. സത്യം എന്താണെന്നു പുറത്തുകൊണ്ടുവന്ന് എന്റെ സത്യസന്ധത തെളിയിക്കും. ആർക്കും എന്നെ തൊടാൻ സാധിക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K