07 December, 2019 02:12:15 PM


ഹെൽമെറ്റ്‌ വേട്ടക്കിടെ വെട്ടി തിരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; തിരിഞ്ഞു നോക്കാതെ പോലീസ്

പുനലൂർ: ഹെൽമെറ്റ്‌ വേട്ടക്ക് എത്തിയ പോലീസിനെ കണ്ടു ബൈക്ക് പെട്ടന്ന് തിരിച്ചു, തിരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി  ഇടിച്ചു അപകടം, പോലീസിന്റെ കൺമുന്നിൽ അപകടം നടന്നിട്ടും പരുക്കുപറ്റിയാളെ ഒന്ന് എഴുനെല്പിക്കപോലും ചെയ്യാതെ മുഖം തിരിച്ചു കുന്നിക്കോട് പോലീസ് പെരുമാറിയെന്ന് പരിക്കുപറ്റിയ ആളും ബന്ധുക്കളും പറയുന്നു,പരുക്ക് പറ്റിയ ആളിനെ പോലീസിന്റെ മുന്നിൽ കൂടി ആശുപത്രിയിൽ എത്തിച്ചത് മറ്റൊരു വഴിയാത്ര ക്കാർ
 കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കോക്കാട് വച്ചാണ് സംഭവം, പുനലൂർ ചിരട്ടക്കോണം ഗ്രാമീണ പാതയിൽ ആണ് സംഭവം, കോക്കാട് ശോഭന മന്ദിരത്തിൽ നിത്യൻ ആണ് അപകടത്തിൽ പെട്ടത്, നിത്യൻ ബൈക്കുമായി വരുമ്പോൾ തൊട്ടു മുന്നിൽ വന്ന ബൈക്ക് യാത്രികൻ പോലീസിനെ കണ്ടു പെട്ടന്ന് ബൈക്ക് തിരിച്ചു, അപ്പോഴാണ് നിത്യന്റെ ബൈക്ക് അപകടത്തിൽ പെട്ടത്, എന്നാൽ വന്നിടിച്ച ബൈക്ക് നിർത്താതെ പോയി, ഇടിയുടെ ആഘാതത്തിൽ നിത്യൻ തറയിൽ വീഴുകയും, ദേഹമാസകലം മുറിവ് ഏൽക്കുകയും ചെയ്തു എഴുനേൽക്കാൻ സാധിക്കാത്ത രീതിയിൽ റോഡിൽ കിടക്കുകയായിരുന്നു, ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് തന്നെ പോലീസ് അടുത്തു ഉണ്ടായിട്ടും തിരിഞ്ഞു നീക്കിയില്ലെന്നാണ് നിത്യന്  പറയുന്നത്, എന്നാൽ ഹെൽമെറ്റ്‌ വേട്ടയും പരിശോധനയും ഒക്കെ ആവശ്യമാണെന്നും അതോപോലെ തന്നെ പരുക്ക് പറ്റുന്നവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ഉത്തരവാദിത്വവും കൂടി പോലീസ് കാണിക്കണമെന്നും പരുക്ക് പറ്റിയ നിത്യന്റെ അമ്മയും ആവശ്യപ്പെട്ടു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K