08 December, 2019 05:04:59 PM


മാവേലിക്കര വളളികുന്നത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്



മാവേലിക്കര : വളളികുന്നത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്. വളളികുന്നം കാരാഴ്മ കണിയാം വയലില്‍ വടക്കതില്‍ രജനി (37), മുല്ലശ്ശേരിയില്‍ വീട്ടില്‍ പി.വി ശാന്തമ്മ (61) മാലാ നിവാസില്‍ പ്രസന്നകുമാരി (60) കണിയാംവയലില്‍ പടീതറ്റില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനഘാഷാജി (17) വസന്ത (50) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സൂര്യാ കാര്‍ത്തിക് (13) എന്നിവര്‍ക്കാണ് കടിയേറ്റത്.


തെരുവ് നായയുടെ ആക്രമണത്തില്‍ കാലിനും കൈയ്ക്കും ഗുരുതരമായി കടിയേറ്റ രജനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുളളവരെ സമീപത്തുളള വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീടുകള്‍ കേന്ദ്രീകരിച്ച് താവളമാക്കുന്ന തെരുവ് നായ്ക്കള്‍ കൂട്ടമായി എത്തി ആളുകളെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K