15 December, 2019 04:10:52 PM


സംസ്ഥാനത്ത് കൊച്ചിയിലും ആലപ്പുഴയിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു



കൊച്ചി/ആലപ്പുഴ: സംസ്ഥാനത്ത് കൊച്ചിയിലും ആലപ്പുഴയിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു . ദേശീയപാതയില്‍ ആലപ്പുഴ കളപ്പുര ജങ്ഷനിലും, തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്.

ആലപ്പുഴ കളപ്പുര ജംഗ്ഷനില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് ആദ്യ അപകടം നടന്നത് . അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര് മരിച്ചു . കെഎല്‍ 40 എ 1064 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. അജിത്ത് ബാബു എന്നാണ് മരിച്ചവരില്‍ ഒരാളുടെ പേര്. മുന്നില്‍ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്ക് ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു . പിന്നാലെ വന്ന ബസും ഇവരെ ഇടിച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കര്‍ ലോറിയുമായി കാര്‍ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത് . കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷൈല, അമ്മ ബില്‍ക്കിസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷൈലയുടെ ഭര്‍ത്താവ് ഹസീഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K