19 December, 2019 12:36:37 AM


ഹര്‍ത്താല്‍ ദിനത്തില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് സഹായവുമായി കേരള പോലീസ്



ഹരിപ്പാട് : ഹര്‍ത്താല്‍ ദിനത്തില്‍ സൈക്കിള്‍ കേടായ വിദ്യാര്‍ത്ഥിനിക്ക് സഹായമായി കേരള പോലീസ്. സൈക്കിളിന്റെ ചെയിന്‍ പൊട്ടിയതോടെ കുട്ടി വഴിയില്‍ പെട്ടുപോയി. ഒന്‍പതാം ക്ലാസുകാരിയായ ഷഹ്‌നയ്ക്കാണ് ഹരിപ്പാട് മാധവ ജംഗ്ഷനില്‍ ഹര്‍ത്താല്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് ഉദ്യേഗസ്ഥര്‍ സഹായമായി എത്തിയത്. 


ചെയിന്‍ പൊട്ടി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന കുട്ടിക്ക് സഹായമായി എത്തിയത് ഹര്‍ത്താല്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് ഉദ്യേഗസ്ഥരാണ്. പോലീസ് ജീപ്പില്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ വെച്ച് കുട്ടിയുടെ സൈക്കിള്‍ ശരിയാക്കി കുട്ടിയെ ഇവര്‍ യാത്രയാക്കിയത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഈ സംഭവം പോലീസ് പങ്ക് വച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K