14 January, 2020 09:21:48 PM


ചെങ്ങന്നൂരില്‍ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്



ചെങ്ങന്നൂർ: എം.സി.റോഡില്‍ ചെങ്ങന്നൂർ ഗവ. ഐടിഐ ജംഗ്ഷന് സമീപം വാഹനങ്ങൾ കൂട്ടിമുട്ടി രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്ക്. തൊഴിൽ മേളക്കെത്തിയ ഉദ്യോഗാർത്ഥികളും ഐടിഐ, എംസിഇഎ വിദ്യാർത്ഥികളുമായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ ഒന്നര മണിയോടെ ആററിൻകര ഷോറുമിന് മുൻവശമായിരുന്നു അപകടം.  മരണമടഞ്ഞ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് എതിര്‍വശത്തുനിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.


ബൈക്ക് അതുവഴി വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്കും യുവാക്കള്‍ റോഡിലേക്കും തെറിച്ചു വീഴുകയായിരുന്നു. ഈ സമയം എതിര്‍വശത്തുനിന്നും വന്ന കാര്‍ ഇവരില്‍ ഒരാളുടെ ശരീരത്ത് കൂടി കയറിയിറങ്ങി. ഇരുവരും തത്ക്ഷണം മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ദിശതെറ്റി കയറി വന്നതാണ് അപകടകാരണമെന്ന് സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നും മനസിലാക്കാനായെന്ന് പോലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K